താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് 7ഓടെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണും പാറയും മരങ്ങളും റോഡിലേക്ക് വീഴുകയായിരുന്നു. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിനു സമീപമാണ് സംഭവം. ചുരംവഴി കടന്നുപോയ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ മറ്റു വഴി പോകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
#thamarasserychuram #TrafficAlert #wayanad
0 Comments