അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഫോൺ കോളിന് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇരുരാജ്യങ്ങളുമായി വ്യാപാരതർക്കം വർധിച്ചു വരുന്നതിനിടെ നരേന്ദ്രമോദി കോളുകൾ നിരസിച്ചതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. നാല് തവണ ട്രംപ് വിളിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ കോളിനോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്.
ഇന്ത്യയും പാകിസ്താനുമായുള്ള ആണവയുദ്ധം ഒഴിവാക്കിയെന്ന ട്രംപിൻറെ അവകാശവാദത്തിന് പിന്നാലെയാണ് മോദിയുടെ നിസ്സഹകരണം. എന്നാൽ ഇക്കാര്യത്തോട് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ത്യക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ അധികതീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 50 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേൽ ചുമത്തിയത്. യുഎസ് ഹോം ലാൻഡ് ഡിപാർട്ട്മെൻറ് ഔദ്യോഗികമായി നോട്ടിസ് അയച്ചു. ആരോഗ്യ-സ്വർണാഭരണ, കരകൗശല മേഖലയിലെ ഉത്പ്പനങ്ങൾക്ക് അധിക തീരുവ പ്രഹരമേൽപ്പിക്കും.
0 Comments