തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുട്ടികളടക്കം ഏഴ് പേര്‍ കുടുങ്ങി.ഒരു മണിക്കൂറോളം ഇവർ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി. റെയില്‍വെ പൊലീസ് ഉടനെ എത്തിയെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. തുടർന്ന് ടെക്നീഷ്യന്മാരെ വിളിച്ചു.
തുടർന്ന് ലിഫ്റ്റ് പൊളിച്ചു പുറത്തിറക്കാനുള്ള ശ്രമം തുടങ്ങി. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നല്‍കി. ലിഫ്റ്റ് പൊളിക്കാനുള്ള ശ്രമത്തിനിടെ ആദ്യം വിടവുണ്ടാക്കിയാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബവും മഞ്ചേരി കാവനൂർ സ്വദേശികളായ രണ്ട് പേരുമാണുണ്ടായിരുന്നത്. രാവിലെ 10.15ഓടെയാണ് യാത്രക്കാർ ലിഫ്റ്റില്‍ കുടുങ്ങിയത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചു.
0 Comments