തിരൂരങ്ങാടി കക്കാട് നഗരത്തിൽ ദേശീയപാത ഡിവൈഡറുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിച്ചുകൊണ്ടുള്ള പ്രവൃത്തികൾ തിങ്കളാഴ്‌ച തുടങ്ങുമെന്ന് കരാർ കമ്പനി അറിയിച്ചതായി നഗര സഭ വികസനകാര്യ അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ പറഞ്ഞു.
നിലവിലെ നിർമാണം വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതം വിതക്കുന്നതായി ചൂണ്ടിക്കാട്ടി ജനപ്രതിനി ധികൾ ദേശീയപാത അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. നിർമാണം നാട്ടുകാരിൽ ഏറെ പ്രതിഷേധം ഉളവാക്കു കയും ചെയ്തിരുന്നു. ദേശീയ പാത വിഭാഗം സ്ഥലം സന്ദർശി ച്ച് പുതിയ പദ്ധതി തയ്യാറാക്കി പ്രൊജക്ട് ഡയറക്ടർക്ക് നൽകുകയും അനുമതി നൽകുകയു മായിരുന്നു.
#nh66 #NationalHighway #kakkad #TrafficAlert #tirurangadi #TrafficUpdate #malappuram
0 Comments