LATEST

6/recent/ticker-posts

Header Ads Widget

യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

മലപ്പുറം : ജോലി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ അമൽ (26), അഖിൽ (30), ഫസൽ റഹ്‌മാൻ (29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി 10ന് ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും ഒപ്പമുണ്ടായിരുന്ന സഹോദരനെയും കാവുങ്ങൽ ബൈപ്പാസ് റോഡിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി ആക്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ആക്രമികൾ യുവതിയെ മുഖത്തടിച്ചെന്നും പരാതിയിലുണ്ട്. വഴിയിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയും യുവതിയെയും സഹോദരനെയും പ്രതികളായ യുവാക്കൾ ആക്രമിക്കുകയും ചെയ്തെന്നാണ് പൊലീസിൽ നിന്നുള്ള വിവരം. കേസിൽ റിമാൻഡിലായ അഖിൽ മലപ്പുറം സ്റ്റേ ഷനിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. മലപ്പുറം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെ‌ക്‌ടറായ പി. വി ഷ്ണുവിന്റെ നേതൃത്വത്തി ലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെ യ്ച്‌ചത്‌. സംഘത്തിൽ സബ് ഇൻസ്പെക്‌ടർ മാരായ യാസിർ, എം മോഹനകൃഷ്ണൻ, എ. സി.പി.ഒമാരായ പ്രമോദ്, ദ്വീദീഷ്, സിറാജുദ്ദീൻ, ഷൈലേഷ്, നബ്ഹാൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു

Post a Comment

0 Comments