സ്ട്രോക്ക് വന്ന് ജീവിത പ്രയാസങ്ങൾ അനുഭവിക്കുന്ന റിഹാബ് സെൻ്റർ കുടുംബങ്ങൾക്ക് കക്കാടംപുറം ഗ്രീൻ ഫൗണ്ടേഷൻ ഓണപ്പുടവകൾ നൽകി.
ഗ്രീന സ്ക്വയറിൽ നടന്ന ചടങ്ങിൽ ഗ്രീൻ ഫൗണ്ടേഷൻ സെക്രട്ടറി അബ്ദുൽ മജീദ് കാമ്പ്രൻ
വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ഗ്രീന റിഹാബ് സെൻ്റർ ചെയർമാൻ കള്ളിയത്ത് അബ്ദുൽ മജീദ് കൺവീനർ അബ്ദുൽ ലത്വീഫ് ജീസാൻ എന്നിവർ വിതരണത്തിനായി പുടവകൾ ഏറ്റുവാങ്ങി.
ഗ്രീൻ ഫൗണ്ടേഷൻ ഭാരവാഹികളായ സത്താർ കുറ്റൂർ, അബ്ദുൽ റസാഖ് അരീക്കൻ, അഷ്റഫ് പാവിൽ, സലീം കെ സി,
അൻവർ സ്വാദിഖ് വാഫി, പി കെ ഉസ്മാൻ, പി പി അബ്ദുൽ ഹാദി എന്നിവർ സംബന്ധിച്ചു.
തുടർന്ന് നടന്ന ഓണം സ്നേഹ സന്ദർശനങ്ങൾക്ക്
റിഹാബ് സെൻ്റർ കോഡിനേറ്റർമാരായ
എ പി നീലകണ്ഠൻ, വേണു വാളക്കുട, എം കെ അബ്ദുൽ മജീദ് നേതൃത്വം നൽകി.
0 Comments