LATEST

6/recent/ticker-posts

Header Ads Widget

ഓണത്തിനും നബിദിനത്തിനും മഴ, നാളെ മുതൽ മഴയിൽ വർദ്ധനവ്

ഓണവും നബിദിനവും പ്രമാണിച്ച് കേരളത്തിൽ വീണ്ടും മഴ വരുന്നു. ബുധനാഴ്ച മുതൽ മഴയുടെ ലഭ്യതയിൽ വർദ്ധനവ് ഉണ്ടാകും. ഞായറാഴ്ച വരെ മഴ ലഭിക്കാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാലാണ് ഇത്. മ്യാൻമർ വഴി ബംഗാൾ ഉൾക്കടലിൽ എത്തുന്ന ചക്രവാത ചുഴി ന്യൂനമർദ്ദം ആവുകയും ഒഡീഷയിൽ കരകയറുകയും ചെയ്യും.  

ഇതിൻ്റെ ഭാഗമായാണ് കേരളത്തിൽ ഓണത്തിന് മഴ വരുന്നത്.  ഉത്രാടം, തിരുവോണം ദിവസങ്ങൾ സംസ്ഥാനത്ത് എല്ലാ ജില്ലയിലും മഴയുണ്ടാവും. തെരുവ് കച്ചവടക്കാർ വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യുക. നബിദിന പരിപാടികളും ഇതനുസരിച്ച് ആസൂത്രണം ചെയ്യുക.

Post a Comment

0 Comments