LATEST

6/recent/ticker-posts

Header Ads Widget

യൂത്ത് കോൺഗ്രസ് നേതാവ് നേരിട്ടത് അതിക്രൂര മർദ്ദനം; പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്: പി കെ കുഞ്ഞാലിക്കുട്ടി


യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദ്ദിച്ചതില്‍ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പൊലീസ് നടത്തിയത് അതിക്രൂര മര്‍ദ്ദനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു. ഭീകരമായ മര്‍ദ്ദനമാണ് നടന്നതെന്നും ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് തന്നെ വലിയ രോഷം തോന്നുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. ഇത് ദൃശ്യങ്ങള്‍ പുറത്തുവന്നത് കൊണ്ട് എല്ലാവരും കണ്ടു. കര്‍ട്ടന് പുറകില്‍ എന്തൊക്കെ നടക്കുന്നുണ്ടാവും. പൊലീസ് അതിക്രമങ്ങളില്‍ ശാശ്വത പരിഹാരം വേണം. പൊലീസ് ഉദ്യോഗസ്ഥരെ തലോടലാണ് സസ്‌പെന്‍ഷന്‍ നടപടികള്‍. പൊലീസിലെ ഒരു വിഭാഗം മാത്രം ജനസൗഹൃദമായാല്‍ പോരാ. മുഴുവന്‍ പൊലീസിന്റെ നയവും മാറണം', പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Post a Comment

0 Comments