LATEST

6/recent/ticker-posts

Header Ads Widget

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; ബസ്സുടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളി ഹൈക്കോടതി

ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളി.

സര്‍ക്കാര്‍ ഉത്തരവ് നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 2023 - 25 വർഷം, സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ ഉണ്ടായി. ഇത്തരം അപകടങ്ങൾ തടയാനാണ് സർക്കാർ നീക്കം. നടപടികൾ പൊതുതാൽപര്യം മുൻനിർത്തി കൂടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി.    

Post a Comment

0 Comments