വേങ്ങര : ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റിയിൽ മലപ്പുറം സെൻട്രൽ ജില്ല പ്രസിഡണ്ട് ആയി ചുമതലയേറ്റ ഒ സി അദ്നാനെ ആദരിച്ചു. ബിജെപി വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ അദ്ധ്യക്ഷനായ യോഗത്തിൽ സെൻട്രൽ ജില്ല പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ ഷാൾ അണിയിച്ചുകൊണ്ട് ആദരിച്ചു.
തുടർന്ന് വരാനിരിക്കുന്ന തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ എകോപിപ്പിച്ച് മുന്നോട്ട് കൊണ്ട് പോവാനുള്ള നിർദേശങ്ങൾ ജില്ല പ്രസിഡണ്ട് പി സുബ്രഹ്മണ്യൻ അവതരിപ്പിച്ചു. ജില്ലാ ട്രഷററും മണ്ഡലം പ്രഭാരിയുമായ സി സുകുമാരൻ സഘടനാ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ജില്ലയിലെ സോഷ്യൽ മീഡിയ പ്രവർത്തങ്ങളെ സജീവമാക്കുന്നതിനെ കുറിച്ച് മലപ്പുറം സെൻട്രൽ ജില്ല കൺവീനർ ബൈജു ചേറൂർ സംസാരിച്ചു.
ബിജെപി വേങ്ങര മണ്ഡലം വൈസ് പ്രസിഡണ്ടായി സി പി അജികുമാറിനെ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ പ്രഖ്യാപിച്ചു.
സെൻട്രൽ ജില്ലാ ന്യൂനപക്ഷ മോർച്ച പ്രസിഡണ്ടായി നിയമിതനായ ഒ സി അദ്നാൻ, മണ്ഡലം വൈസ് പ്രസിഡണ്ടായി ചുമതലയേറ്റ സി പി അജികുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ടി ജനാർദ്ദനൻ, സെക്രട്ടറി സി വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
0 Comments