LATEST

6/recent/ticker-posts

Header Ads Widget

കക്കാട് ടൗണിലെ ഡിവൈഡറുകൾ അശാസ്ത്രീയം: പ്രതിഷേധം ശക്തം


കക്കാട്: കക്കാട് ജംഗ്ഷനിൽ ദേശീയപാത നിർമ്മാണ ഭാഗമായി സർവീസ് റോഡ് ജംഗ്ഷനിൽ ഉണ്ടാക്കിയ ഡിവൈഡർ ബ്യൂട്ടിഫിക്കേഷൻ അശാസ്ത്രീയവും ട്രാഫിക് ബ്ലോക്ക്  ഉണ്ടാക്കുന്നതുമാണെന്നും അത് കാരണമായി കക്കാട് ടൗണിൽ വ്യാപാരികൾക്ക് ഉൾപ്പെടെ വൻ പ്രതിസന്ധി ഉണ്ടാക്കുമെന്ന് കക്കാട്ടെ പൗര സമിതി ആരോപിച്ചു.

മൂന്ന് റോഡുകളും ഒരു വലിയ വാഹനത്തിനു മാത്രം പോകാവുന്ന വീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. അതിനാൽ തന്നെ ബസ് പോലോത്ത വാഹനങ്ങൾ ആളെ ഇറക്കാനും കയറ്റാനും നിർത്തിയാൽ മറ്റു വാഹനങ്ങൾ പിന്നിൽ ബ്ലോക്ക് ആകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആംബുലൻസ് പോലെ എമർജൻസി വാഹനങ്ങൾ വന്നാൽ കടന്നുപോകാനും പ്രയാസമാവും.
അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെപിഎ മജീദ് എം.എൽ.എ, നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി എന്നിവർ ദേശീയപാത അതോറിറ്റിക്ക് നിവേദനം നൽകി. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും വളരെ ദുരിതമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്
ഇത് സംബന്ധിച്ച് വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ
ആരിഫ വലിയാട്ട്, സുജിനി മുളമുക്കിൽ, സി പി ഹബീബ ബഷീർ  എന്നിവർ ജില്ലാ കലക്ടർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.

പൊതുപ്രവർത്തകൻ ഇംറാൻ ടി.പിയും നിവേദനം നൽകി. അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപെട്ടു,
ഡിവൈഡർ നിർമ്മാണമൂലം ഗതാഗത സ്തംഭനം പതിവായിരിക്കുകയാണ് ആംബുലൻസ് ഉൾപ്പെടെ അത്യാവശ്യ വാഹനങ്ങൾക്ക് കടന്നു പോകാൻ പ്രയാസപ്പെടുന്നു ഡിവൈഡർ മൂലം കോഴിക്കോട് ഭാഗത്തേക്ക് ബസ് ബേയിലേക്ക് ഇറക്കി പാർക്ക് ചെയ്യാൻ കഴിയാത്ത രീതിയാണ് നിലവിൽ ഉള്ളത്. അതിനാൽ പല ഭാഗങ്ങളിലായി അലക്ഷ്യമായിട്ടാണ് ബസുകൾ നിർത്തുന്നത്. 

റോഡ് മുറിച്ച് കടക്കുവാൻ കാൽനടയാത്രക്കാരും ഏറെ പ്രയാസപ്പെടുന്നുണ്ട് .
പെട്ടെന്ന് നിർമ്മിച്ചതിനാൽ  രാത്രി ടാറിങ്ങിന് വന്ന കെഎൻആർസി ജോലിക്കാരെ പൗരസമിതി ബുദ്ധിമുട്ട് വിവരിച്ചു നൽകുകയും ടാറിങ് നിർത്തിപ്പിക്കുകയും ചെയ്യുകയായിരുന്നു.വിശാലമായ ജംഗ്ഷനിൽ വലിയ അളവിൽ വിശാലമാക്കി ഡിവൈഡർ നിർമിച്ചത് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും വാഹനങ്ങൾക്ക് കടന്നു പോകുവാൻ സൗകര്യം ഒരുക്കി കൊടുക്കുന്നതിന് ഡിവൈഡർ ചുരുക്കി നിർമ്മിക്കേണ്ടതാണെന്നും പൗര സമിതി അറിയിച്ചു.

#nh66 #nh66kerala #kakkad #NationalHighway #tirurangadi #TrafficUpdate #malappuram

Post a Comment

0 Comments